പാനൂർ: പാനൂർ മുൻസിപ്പാലിറ്റിയിലെ 21 ആം വാർഡിൽ 3 റോഡുകളുടെ ഉദ്ഘാടനം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ച ഗൃഹനാഥൻമാർക്കുള്ള ആദരവും നടന്നു. പനങ്ങാട്ട് മുക്ക് ചീറോകര മുക്ക് റോഡ് കാട്ടിൻ്റവിടെ മുക്ക് കുയ്യാൽമുക്ക് റോഡ്,ഇല്ലത്ത്മുക്ക് പനങ്ങാട്ട്മുക്ക് റോഡ് തുടങ്ങി 3 റോഡുകളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ വി നാസ്സർ മാസ്റ്റർ നിർവഹിച്ചു.വാർഡ് ശുചീകരണവുമായി ബന്ധപെട്ടു വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച ഗൃഹനാഥന്മാർക്കുള്ള ക്യാഷ് അവാർഡും മൊമെന്റോയും മുൻസിപ്പൽ ആരോഗ്യ സമിതി ചെയർമാൻ കെ പി ഹാഷിം ചാലിൽ ഇബ്രാഹിമിനും ടീഎം മൻസിൽ മുഹമ്മദിനും നൽകി ആദരിച്ചു.ചാലിൽ ഇബ്രഹി മിനു കിട്ടിയ അവാർഡ് തുക കരിയാട് അബൂബക്കർ മാസ്റ്റർ ഡയലീസ് സെന്റർ ഭാരവാഹികൾക്ക് കൈമാറി .ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ അൻവർ കാക്കാട്ട് പി മുഹമ്മദ് മാസ്റ്റർ ബാബു രാജ് കെ അസലാം ഹസീന കിഴക്കേ ചാലിൽ വിനോത് ഇല്ലത് ഷൈബി സി ഡി എസ് മെമ്പർ മജീദ് കാട്ടിൽ പി കെ കുമാരൻ എന്നിവർ സംസാരിച്ചു.
2023-24 വാർഷിക പദ്ദതിയിൽ ഉൾപ്പെടുത്തി 16ലക്ഷം രൂപയും 4ലക്ഷം രൂപ ജനകീയ ഫണ്ടും ഉപയോഗിച്ചാണ് റോഡ് താറിങ്ങ് നിർവഹിച്ചത്.വാർഡ് വികസനം സമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് മുട്ടിൽ വയനാട് ദുരന്തത്തിൽ പ്രയാസം അനുഭിക്കുന്ന കുടുംബത്തിന് നിർമിക്കുന്ന വീട്ടിന്റെ പ്രവർത്തനം യോഗത്തിൽ വിലയിരുത്തി .