Zygo-Ad

പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പാനൂർബസ്റ്റാൻഡിൽ വച്ച് റാഗിംഗും, മർദ്ദനവും.

 


കതിരൂർ,ചുണ്ടങ്ങാപ്പൊയിൽ ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പാറാടെ മെൽബിനാണ് പാനൂർ ബസ് സ്റ്റാൻ്റിൽ വച്ച് ക്രൂരമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.

ഇന്ന് വൈകുന്നേരം 5 മണിയോടെ പാനൂർ ബസ്സ് സ്റ്റാന്റിൽ വെച്ചാണ് സംഭവം. മുഖത്തും, പുറത്തും പരിക്കേറ്റ വിദ്യാർത്ഥി പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. റാഗിംഗ് സംഭവത്തിൽ സസ്പെൻഷനിലായ പ്ലസ്ടു വിദ്യാർത്ഥികളാണ് അക്രമിച്ചത്.

ബസ്സ് സ്റ്റാന്റിൽ പൊലീസുകാരും, നാട്ടുകാരും കാൺകെ യാണ് അക്രമം. പൊലീസ് മർദ്ദനം തടയുകയായിരുന്നു. ചിലരെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയക്കുകയായിരുന്നുവെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ