പാനൂർ:ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പാനൂർ മേഖലയിൽ ബാലഗോകുലം നേതൃത്വത്തിൽ പുണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശം ഉയർത്തി ആയിരങ്ങൾ പങ്കെടുത്ത 9 ശോഭാ യാത്രകൾ നടന്നു.ഉണ്ണിക്കണ്ണൻമാർ, നിശ്ചലദൃശ്യങ്ങൾ ,ഗോപികാ നൃത്തം എന്നിവ ശോഭാ യാത്രയ്ക്ക് മാറ്റ് കൂട്ടി.വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിനുശേഷം ആണ് ശോഭായാത്രകൾ ആരംഭിച്ചത്.വയനാടിനു വേണ്ടി സ്നേഹനിധി ശേഖരണവും നടന്നു.
ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിൽ പാനൂർ മേഖലയിൽ 9 ശോഭായാത്രകളാണ് നടന്നത്. ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാർ, പൌരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ, ഗോപികാ നൃത്തം, യോഗ്‌ചാപ്, വാദ്യമേളങ്ങൾ എന്നിവ അണിനിരന്നു. കലാ-കായിക വൈജ്ഞാനിക മത്സരങ്ങൾ, സംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ്ണഗാഥാ സദസ്സ് എന്നിവ വിവിധ ദിവസങ്ങളിലായി നടന്നിരുന്നു.പതാക ദിനവും ആചരിച്ചിരുന്നു.
പെരിങ്ങളം-പന്ന്യന്നൂർ മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര
മേലേ പൂക്കോം ഗണപതി ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച് താഴെപൂക്കോം - കീഴ്മാടം വഴി അണിയാരം അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിച്ചു.രാജീവ് ശ്രീപദം നിവേദിതയ്ക്ക് ഗോകുലപതാക നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചടങ്ങിൽ സി ടി കെ അനീഷ് അധ്യക്ഷത വഹിച്ചു.കെ പ്രകാശൻ, പി പി രജിൽ കുമാർ,കെ കെ ധനഞ്ജയൻ,രാജേഷ് കൊച്ചിയങ്ങാടി,പി രാജീവൻ, ഒ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
പാനൂർ-എലാങ്കോട് മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര സാഹിത്യകാരൻ ഡോ. റഷീദ് പാനൂർ ഉദ്ഘാടനം ചെയ്തു. ശോഭായാത്ര എലാങ്കോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈദ്യർപീടികയിൽ എത്തിച്ചേർന്നു.മറ്റൊരു ശോഭായാത്ര കൂറ്റേരി മഠം പരിസരത്തുനിന്നും ആരംഭിച്ച് മാവിലാട്ട് മൊട്ട വഴി വൈദ്യർപീടികയിൽ എത്തി .രണ്ട് ശോഭായാത്രകളും വൈദ്യർപീടികയിൽ സംഗമിച്ച് പുത്തൂർ മടപ്പുര പരിസരത്ത് സമാപിച്ചു .
പാട്യം-മൊകേരി മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര പൂക്കോട് നിന്നും ആരംഭിച്ച് പത്തായകുന്ന് ടൗണിൽ സമാപിച്ചു. സി. അച്യുതൻ ഉദ്ഘാടനം ചെയ്തു.ടി രാഘവൻ, കെ സി പ്രതീഷ്,ജിഗീഷ് എന്നിവർ നേതൃത്വം നൽകി.
തൃപ്പങ്ങോട്ടൂർ -പുത്തൂർ -ചെറുപ്പറമ്പ് മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര
പുത്തൂർ നരിപ്രക്കുന്ന് ഭഗവതീക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗൺവഴി കുന്നോത്ത്പറമ്പിൽ സമാപിച്ചു.
മറ്റൊരു ശോഭാ യാത്ര
വടക്കെപൊയിലൂർ കുരുടൻ കാവ് ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച് ചെറുപ്പറമ്പ് വഴി കുന്നോത്ത്പറമ്പിൽ സമാപിച്ചു .
പൊയിലൂർ - വിളക്കോട്ടൂർ മണ്ഡലം നേതൃത്വത്തിൽ നടന്ന ശോഭാ യാത്ര
പൊയിലൂർ ശ്രീനാരായണ മഠം പരിസരത്തുനിന്നും ആരംഭിച്ച് പൊയിലൂർ -തൂവ്വക്കുന്ന് വഴി വിളക്കോട്ടൂർ മീത്തൽ ഭഗവതി ക്ഷേത്ര പരിസരത്ത് സമാപിച്ചു.സൗമ്യേന്ദ്രൻ കണ്ണംവെള്ളി ശോഭാ യാത്ര ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം ചൊക്ലി -കരിയാട് മണ്ഡലം നേതൃത്വത്തിൽ നടന്ന
ശോഭായാത്ര മത്തിപറമ്പ് പാറാൽ പീടികയിൽ നിന്നും ആരംഭിച്ച് മേക്കുന്ന് -പെട്ടിപ്പാലം-മേനപ്രം വഴി കാഞ്ഞിരത്തിന് കീഴിൽ സമാപിച്ചു. ശശി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം മയ്യഴി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ശോഭായാത്ര
ന്യൂമാഹി കല്ലായിയിൽ നിന്നും ആരംഭിച്ച് പാറക്കൽ ശ്രീ കുറുംബ ഭഗവതീ ക്ഷേത്രപരിസരത്ത് സമാപിച്ചു .വിവിധ സ്ഥലങ്ങളിൽ നടന്ന ശോഭാ യാത്രകൾക്ക് കെ.പ്രകാശൻ, കെ.പി.ജിഗീഷ്, ജിരൺ പ്രസാദ്, കെ. സുബീഷ്,എൻ.കെ. അനീഷ് , കെ സുഭാഷ്, എസി തിലകൻ, സി വി ജസിത എന്നിവർ നേതൃത്വം നൽകി.ശോഭാ യാത്രയുടെ സമാപന ശേഷം പ്രസാദ വിതരണം നടന്നു. ശോഭായാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.സ്വീകരണ കേന്ദ്രങ്ങളിൽ ഉറിയടിയുമുണ്ടായി.