പാനൂർ : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കല്ലിക്കണ്ടി എൻ എ എം കോളേജിനും ഹൈപ്പർ സിറ്റി സൂപ്പർ മാർക്കറ്റിനും പിഴ ചുമത്തി .ജൈവ അജൈവ മലിന്യങ്ങൾ കൂട്ടി കലർത്തി അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പ്ലാസ്റ്റിക് കത്തിച്ചതിനുമായി 5000 രൂപ വീതമാണ് പിഴ ചുമത്തിയത്. എൻ എ എം കോളേജ് കോളേജ് കാൻ്റീന് പിറക് വശത്ത് മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചതായും പ്ളാസ്റ്റിക് ഉൾപ്പെടെ കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തി. ഹെെപ്പർ സിറ്റി സൂപ്പർ മാർക്കറ്റിൻ്റെ ഗോഡൗണിൻ്റെ പിറക് വശത്തായുള്ള സിമൻ്റ് തറയിൽ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തി.
തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃപ്ര ങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി.പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി സുധിഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ. ആർ അജയകുമാർ, ഷെറീക്കുൽ അൻസാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെകടർ രാഖി എൻ എന്നിവർ പങ്കെടുത്തു.