Zygo-Ad

ഒരു മഴ പെയ്താൽ അരയാക്കൂൽ പള്ളി പരിസരം പുഴയാകും.

പാനൂർ:മഴയൊന്നു പെയ്താൽ അരയാക്കൂൽ പള്ളി പരിസരം പുഴയാകും.പാനൂർ വഴി തലശേരിയിലേക്ക് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണ് ഇത്.  കാൽനടയാത്ര പോലും മഴയത്ത് ദുഷ്ക്കരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചെളിവെള്ളം കെട്ടികിടന്ന് കച്ചവടക്കാർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് മഴവെള്ളം കെട്ടി കിടക്കാൻ കാരണമെന്നാണ് ആക്ഷേപം. ഡ്രൈനേജ് മാർഗം വെള്ളം ഒഴുകാൻ സംവിധാനമില്ലാത്തതാണ് വേനൽമഴയിൽ പോലും റോഡിൽ വെള്ളം കെട്ടികിടക്കാൻ കാരണവും.

വളരെ പുതിയ വളരെ പഴയ