കാര്യാട്ടുപുറത്ത് ബേക്കറിക്ക് തീപിടിച്ച് വൻ നാശം. പാനൂർ പൊയിലൂരിലെ കെ വി സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ബേക്ക് ആൻഡ് ടേക്കി’നാണ് തീപിടിച്ചത്. ബേക്കറി ഉൽപന്നങ്ങളും ഫ്രിഡ്ജ്, ഫ്രീസർ, ഓവൻ തുടങ്ങിയ ഉപകരണങ്ങളും പൂർണമായും കത്തി. ശനി പുലർച്ചെ അഞ്ചോടെ കടയിൽ നിന്ന്
തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ അറിയിച്ചതിനെതുടർന്ന് കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഗ്യാസ് സിലിൻഡർ സൂക്ഷിച്ച ഭാഗത്തേക്ക് തീപടരാതിരുന്നതി നാൽ വൻദുരന്തം ഒഴിവായി. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ട്. കെട്ടിടത്തിനും കേടുപാടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
#tag:
പാനൂർ