പെരിങ്ങത്തൂർ : ആകാശ യാത്രയുടെ നവ്യാനുഭവവുമായി എറണാകുളത്ത് നടന്ന വാർഷിക ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്ത് തിരിച്ചു വന്ന പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി കാഡറ്റുകൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. ഹെഡ്മാസ്റ്റർ വി.കെ അബ്ദുൾ നാസർ മധുര വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ റഫീഖ് കാരക്കണ്ടി, സ്റ്റാഫ് സെക്രട്ടറി പി കെ നൗഷാദ്, കെ ടി ജാഫർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ബെസ്റ്റ് എ എൻ ഒ ആയി തെരഞ്ഞെടുത്ത സ്കൂൾ എൻ സി സി സെക്കൻ്റ് ഓഫീസർ പി വി ഖൈറുന്നിസയെയും ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ എൻ സി സി ടീമിനെയും ചടങ്ങിൽ അനുമോദിച്ചു.