ശൈലജ ടീച്ചർക്കെതിരെ അധിക്ഷേപം;ഒന്നാം പ്രതി പിണറായി വിജയനെന്ന് വി.ഡി സതീശൻ പാനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് എതിരെ അധിക്ഷേപമുണ്ടെന്ന പരാതി 25 ദിവസങ്ങൾക്ക് മുൻപ് ടീച്ചർ മുഖ്യമന്ത്രിക്കും കേരളാ പോലീസിലും കൈമാറിയതാണ്.അതിൽ ഇതുവരെ നടപടി എടുക്കാത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഈ കേസിലെ മുഖ്യപ്രതികൾ. കോൺഗ്രസ്സും യു.ഡി.എഫും സ്ത്രീകൾക്കെതിരെ ആക്ഷേപം ഉന്നയിക്കാറില്ല.
ഉമാ തോമസിനും അച്ചു ഉമ്മനും ഉൾപ്പെടെ സി.പി.എം നടത്തിയ അധിക്ഷേപ പരാമർശങ്ങളൊക്കെ എല്ലാവർക്കും അറിയുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
#tag:
പാനൂർ