പാനൂർ: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭാരത് അരി വിതരണം പൊയിലൂരിലും ആരംഭിച്ചു.ബിജെപി സംസ്ഥാന കൗൺസിൽ അംഗം വിപി.സുരേന്ദ്രൻ അരി വിതരണം ഉദ്ഘാടനം ചെയ്തു. മനോജ് പൊയിലൂർ അധ്യക്ഷത വഹിച്ചു.700 പേർക്ക് 10 കിലോ വീതം അരി വിതരണം ചെയ്തു.വി പി.ബാലൻ, സജീവൻ യദുകുലം, ഓട്ടാണി പത്മനാഭൻ, എൻവി.ശ്രുതി, ചന്ദ്രിക വാസുദേവ്, സി. റിനീഷ്, വി.പ്രമോദ്, സി.പവിത്രൻ, പി.സബിത എന്നിവർ അരി വിതരണത്തിന് നേതൃത്വം നൽകി.