പാനൂർ: പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാംസ്കാരിക ദേശീയ വിദ്യാമന്ത്രമോതി സാമൂഹിക പരിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്ന കൈവേലിക്കല്‍ ഗുരുചൈതന്യാവിദ്യാലയം രജതജൂബിലി ആഘോഷം ഫെബ്രുവരി 23, 24, 25 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
23ന് വെള്ളി 3 – 30ന് വിളംബര ഘോഷയാത്ര,24 ന് 3 മണിക്ക് അക്ഷരമുറ്റത്ത് അമ്മയോടൊപ്പം പൂർവ്വ വിദ്യാർഥികളും മാതൃ സമിതി അംഗങ്ങളും അവതരിപ്പിക്കുന്ന കലാവിരുന്ന് നടക്കും
25ന് ഞായർ 3 മണിക്ക് കുട്ടികളുടെ കലാപ്രകടനങ്ങൾ, 5 മണിക്ക് മാളികപ്പുറം സിനിമയിലൂടെ മലയാളി മനം കവർന്ന ബാലതാരം ദേവനന്ദ ദീപപ്രോജ്വലനം നടത്തുന്നു.തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. വേണുദാസ് മൊകേരി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളായ ഡോ. ഹർഷ ചന്ദ്രൻ ,ഡോ. അദുൽ, ഡോ. ആൻഷി, ഡോ. എസ് എസ് അശ്വന്ത് ,സി.കെ അബിൻ, പി.പി.ഗോപിക, കെ.കെ. മഞ്ജുഷ, പി സി.ചന്ദ്രലേഖ എന്നിവരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ അനീഷ് ചെറുപറമ്പ്, പ്രധാനാധ്യാപിക വി.ഷൈമ, പി.കെ. രതീശൻ എന്നിവർ പങ്കെടുത്തു.