Zygo-Ad

കരിയാട് മുക്കാളിക്കര വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമം.

കരിയാട് മുക്കാളിക്കര വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമം മർഹൂം എം ടി കെ ഉമ്മർ കുട്ടി നഗറിൽ വാർഡ് പ്രസിഡന്റ് ടികെസി മമ്മുവിന്റെ അധ്യക്ഷതയിൽ ജില്ല പ്രവർത്തക സമിതിയംഗം എൻ എ കരീം ഉൽഘടനം ചെയ്തു.
മഹല്ല് ഖത്തീബ് ഹസീബ് ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി മുൻസിപ്പൽ ലീഗ് പ്രസിഡന്റ് ബഷീർ ആവോളം മുഖ്യ പ്രഭാഷണം നടത്തി.
വനിത ലീഗ് ജില്ല വൈസ് പ്രസി ഷെറിൻ ചൊക്ലി, സുഹ്‌റ ചമ്പാട്, എന്നുവർ ക്ലാസ്സ്‌ നടത്തി
ഹാഷിർ അഴക്കിൽ;വി സമീർ, ഇബ്രാഹിം മഠത്തിൽ,അർഷിദ് കുളിർമ, P K അബ്ദുള്ള, പിപിസി ബഷീർ എന്നിവർ ആശംസകൾ നേർന്നു.
വാർഡ് വനിത ലീഗ് കമ്മിറ്റി രൂപീകരിച്ചു അമീറ എൻ എ പ്രസിഡന്റ് ആയും സാബിറ താഖ് വായെ സെക്രട്ടറിആയും തിരഞ്ഞെടുത്തു .

വളരെ പുതിയ വളരെ പഴയ