Zygo-Ad

നവകേരള സദസിന് സ്ക്കൂൾ ബസ്. ഹൈക്കോടതി വിധിക്ക് പുല്ലുവില കൽപ്പിച്ച് എരുവട്ടി യുപി സ്ക്കൂൾ.

നവകേരള സദസിന് സ്ക്കൂൾ ബസ് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും, മാനിക്കാതെ സ്ക്കൂൾ അധികൃതർ.കൂത്തുപറമ്പ് മണ്ഡലം നവകേരള സദസിനായി പാനൂരിലേക്ക് എത്തിയിരിക്കുന്നത് എരുവട്ടി യുപി സ്ക്കൂൾ ബസാണ്. വിദ്യാഭ്യാസ ഡയറക്ടർ നവകേരളസദസിന് സ്ക്കൂൾ ബസ് വിട്ടുനൽകണമെന്ന് ഉത്തരവ് ഇടുകയും, അതു ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപ്പെടലുണ്ടായത്.സ്ക്കൂൾ ബസ് വിദ്യാർത്ഥികളെ കൊണ്ടു പോകാനും, സ്ക്കൂൾ ആവശ്യത്തിനും മാത്രമെ ഉപയോഗിക്കാവൂ എന്ന ചട്ടം മറികടന്നാണ് നവകേരള സദസിന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്.കോട്ടയം പൊയിൽ എരുവട്ടി യുപി സ്ക്കൂളിനെതിരെ ഡിഡിഇയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ