Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
‘ഒരു കാമ്പസ് പ്രണയം’ ടി.കെ. ദിലീപ് കുമാർ എഴുതിയ നോവലിന്റെ പ്രകാശനം മെയ് 11 ന് തലശ്ശേരി കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ഹാളിൽ നടക്കും.

തലശേരി :കതിരൂർ ടി.കെ. ദിലീപ് കുമാർ എഴുതി മുദ്രപത്രം പ്രസിദ്ധീകരിക്കുന്ന – ഒരു കാമ്പസ് പ്രണയം എന്ന നോവലിന്റെ പ്രകാശനം മെയ് 11 ന് ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് തലശ്ശേരി കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ [ ട്രെയിനിങ്ങ് കോളജ് ] ഹാളിൽ നടക്കും.മുദ്രപത്രം പത്രാധിപർ പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടർ ഡോ.പി.കെ. പോക്കർ പുസ്തക പ്രകാശനം നിർവ്വഹിക്കും. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.പ്രശാന്ത് പുസ്തകം ഏറ്റുവാങ്ങും. പ്രൊ. ദാസൻ പുത്തലത്ത് പുസ്തകപരിചയം നടത്തും. ചൂര്യയി ചന്ദ്രൻ മാസ്റ്റർ , വി.കെ.സുരേഷ് ബാബു മാസ്റ്റർ, പൊന്ന്യം സുനിൽ ,അനീഷ് പാതിരിയാട് , സി. ഇന്ദു ടീച്ചർ , സി.കെ.സുവർണ ടീച്ചർ , കെ.പി.അബ്ദുൽ ഖലീൽ എന്നിവർ ആശംസ പറയും. ഗ്രന്ഥകർത്താവ് കതിരൂർ ടി.കെ. ദിലീപ് കുമാർ മറുമൊഴി പറയും. മുദ്രപത്രം മുഖ്യപത്രാധിപർ വി.ഇ. കുഞ്ഞനന്തൻ സ്വാഗതവും എം. രാജീവൻ മാസ്റ്റർ കൃതജ്ഞതയും പറയും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..