Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കരുതൽ വേണം ഏഴു റോഡുകൾ സംഗമിക്കുന്ന ചോനാടം കവലയിൽ

തലശേരി:ഏഴുറോഡുകൾ സംഗമിക്കുന്ന ചോനാടം കവല വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും പേടി സ്വപ്നമാകുന്നു. തലശേരി-കൂത്തുപറമ്പ് ലെ കെഎസ്ടിപി റോലെ തിരക്കിനൊപ്പം തലശേരി- മാഹി ബൈപ്പാസ് സർവീസ് റോഡിലെ വാഹനബാഹുല്യം കൂടി യായതോടെ ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. സിഗ്നൽ സംവിധാനമടക്കമുള്ള മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ അപകടത്തിനിടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.മാഹി പാലം അടച്ചതോടെയാണ് ചോനാടത്ത് കുരുക്ക് രൂക്ഷമായത്. ഇടയ്ക്ക് ചെറു അപകടങ്ങളും പതിവാണ്. മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെതാടെ ബൈപ്പാസിലും ഒപ്പം സർവീസ് റോഡുകളിലും വാഹനങ്ങൾ വർധിച്ചിട്ടു ണ്ട്. ബൈപ്പാസിലൂടെയാണ് വാഹനങ്ങൾ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക് കടന്ന് പോകുന്നത്. കൊളശേരിക്കടുത്ത ടോൾ പ്ലാസ ഒഴിവാക്കാൻ ചരക്ക് വാഹനങ്ങളടക്കം സർവീസ് റോഡിലേക്ക് കയറുന്നതും വാഹനക്കുരുക്കിന് കാരണമാണ്. ടോൾ ഒഴിവാക്കാൻ കണ്ണൂർ ഭാഗത്തുനിന്ന് സ്ഥലമെടുപ്പ് പൂർത്തിയായി വരുന്ന വാഹനങ്ങൾ ബാലത്തിൽ സർവീസ് റോഡിലേക്ക് ഇറങ്ങി ചോനാടം വഴിയാണ് ബൈപ്പാസിലേക്ക് കയറുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചോനാടം ഭാഗത്തേക്ക് ഇറങ്ങി സർവീസ് റോഡ് വഴി ബാലത്തിൽനിന്ന് ബൈപ്പാസിലേക്ക് കയറുന്നുമുണ്ട്.

പള്ളൂരിലും ഇതേ അവസ്ഥയാണ്.മാഹിപ്പാലം അടച്ചതോടെ ബൈപ്പാസിലെ മാഹി കോക്കോട്ടു തെരു കവലയിലും വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. നാല് സർവീസ് റോഡുകളും തലശേരി ഈ കവല. സർവീസ് റോഡ് വഴി ചരക്കുവാഹനങ്ങൾ പെട്രോളടിക്കാനായി  കൂട്ടമായി ഇറങ്ങു ന്നതോടെ തലശേരി-കുറ്റ്യാടി റോഡിലും ഗതാഗതക്കുരുക്കിനിടയാക്കുന്നു. ഫലപ്രദമായ ട്രാഫിക് സംവിധാനമോ സിഗ്‌നലോ ഇവിടെയുമില്ല.

സ്ഥലമെടുപ്പ് പൂർത്തിയായിട്ടും സർവീസ് റോഡ് നിർമാണവും ഇവിടെ പാതിവഴിയിലാണ്. നഷ്ടപരിഹാരം നൽകി ഏറ്റെടുത്തു.ആ സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനും നടപടിയില്ല. സർവീസ് റോഡ് വഴിയെത്തുന്ന വാഹനങ്ങൾ ഇവിടെനിന്ന് മെയിൻ റോഡിൽ കയറാൻ ഏറെ പണിപ്പെടുകയാണ്. ഇരുചക്രവാഹനങ്ങൾ തെന്നിവീഴാൻ തുടങ്ങിയതോടെ നാട്ടുകാർ മുൻകൈയെ ടുത്ത് ജില്ലിയിട്ട് ഉയർത്തിയതാണ് ഏകആശ്വാസം. ബൈപ്പാസ് കരാറുകാരായ ഇ കെ കെ കൺസ്ട്രക്ഷൻസ് മടങ്ങിയതോടെ സർവീസ് റോഡ് പണി ആര് പൂർത്തിയാക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..