Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
രണ്ടാമത് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ആരംഭിക്കും.

തലശ്ശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബിന്റേയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത്  കോടിയേരി ബാലകൃഷ്ണന്‍ സ്മാരക അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് തലശ്ശേരി  കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ (ഞായറാഴ്ച) ആരംഭിക്കും. നാളെ രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ സുൽത്താൻ ബ്രദേഴ്സ് ബി കെ 55 സിസി ഫ്ലമിങ്ങോ ചാമ്പ്യൻസ് കോസ്മോസ് സിസിയെ നേരിടും.ഉച്ചയ്ക്ക് നടക്കുന്ന മൽസരത്തിൽ ബിനോയ് മാർബിൾസ് സ്റ്റുഡന്റ്സ് സിസി റിച്ച് മൗണ്ട് ഗ്രൂപ്പ് ധർമ്മടം സിസിയെ നേരിടും. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് എ യിൽ സുൽത്താൻ ബ്രദേഴ്സ് ബി കെ 55 സിസി,ഫ്ലമിങ്ങോ ചാമ്പ്യൻസ് കോസ്മോസ് സിസി,ബിനോയ് മാർബിൾസ് സ്റ്റുഡന്റ്സ് സിസി, റിച്ച് മൗണ്ട് ഗ്രൂപ്പ് ധർമ്മടം സിസി എന്നീ ടീമുകളും ഗ്രൂപ്പ് ബി യിൽ ക്ലൗഡ് ബെറി ടെലിച്ചറി ടൗൺ സിസി,ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബ്, ഓഫോറി ക്ലബ്ബ് അബ്ബ സിസി,നെസ്റ്റ് കൺസ്ട്രക്ഷൻസ് സീഗൾസ് സിസി എന്നീ ടീമുകളും ഏറ്റുമുട്ടും. ഫൈനൽ മൽസരം മെയ് 5 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. വിവിധ പ്രായ വിഭാഗങ്ങളിൽ കേരള ടീമിലും 14 ജില്ലയേയും പ്രതിനിധീകരിച്ച 120 പെൺകുട്ടികൾ ടൂർണമെന്റിൽ എട്ട് ടീമുകളിലായി അണിനിരക്കും.

ഉദ്ഘാടന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ, മുൻ സെക്രട്ടറി ശ്രീജിത്ത് വി നായർ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..