Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

മുക്കാളി : മുക്കാളി ടൗണിലെ അടിപ്പാത നിലനിർത്തുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് എഴുപത്തിയേഴ് ദിവസമായി നടന്നു വരുന്ന പന്തൽ കെട്ടി സമരം നിർത്തി. അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നത്.. നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് അധികൃതരുടെ തീരുമാനത്തോടെയാണ് ദിവസങ്ങൾ നീണ്ടു നിന്ന സമരം തീർന്നത്. ചർച്ചയിൽ ദേശീയപാത അതോറിറ്റി കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇതിനെ തുടർന്ന് വിജയ റാലിയും സമരപോരാളികളുടെ ഒത്തുചേരലും നടത്തി.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻപുരയിൽ, പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്,കെ പി ജയകുമാർ,എ ടി ശ്രീധരൻ, പി പി ശ്രീധരൻ ,പി ബാബുരാജ്,പ്രദീപ് ചോമ്പാല കവിത അനിൽകുമാർ,,പി കെ പ്രീത, പി സാവിത്രി, ഹാരിസ് മുക്കാളി, ,കെ പി ഗോവിന്ദൻ, , , പി എം അശോകൻ, കെ എ സുരേന്ദ്രൻ ,ഷംസീർ ചോമ്പാല, , പി കെ രാമചന്ദ്രൻ,. കെ തിലകൻ,നിജേഷ് കെ പി തുടങ്ങിയവർ സംസാരിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..