Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
തലശ്ശേരി പഴയ ബസ് സ്റ്റാന്റിൽ എൽ ഡി എഫിനും, പുതിയ ബസ് സ്റ്റാന്റിൽ യുഡിഎഫിനും ; 3 മണി മുതൽ കൊട്ടിക്കലാശം നടക്കുന്നതിനാൽ നഗരം ഗതാഗതകുരുക്കിലമരും.

തലശ്ശേരി :തലശേരിയിൽ വൈകീട്ട് 3 മണി മുതൽ കൊട്ടിക്കലാശം നടക്കുന്നതിനാൽ നഗരം ഗതാഗതകുരുക്കിലമരും. പഴയ ബസ് സ്റ്റാന്റിൽ എൽ ഡി എഫിനും, പുതിയ ബസ് സ്റ്റാന്റിൽ യുഡിഎഫിനും, സംഗമം ജംഗ്ഷനിൽ എൻഡിഎക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികളെല്ലാവരും തന്നെ കൊട്ടിക്കലാശത്തിനെത്തുന്നതിനാൽ വൻ ജനക്കൂട്ടമെല്ലായിടത്തുമുണ്ടാകും. സംസ്ഥാന ജില്ലാ നേതാക്കളും മെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തലശേരി നഗരം ഗതാഗതകുരുക്കിലമരുമെന്നുറപ്പാണ്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..