Zygo-Ad

കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു


പാനൂർ (കണ്ണൂർ): കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ഓഫീസിന്റെ ഉദ്ഘാടനം നടന്നു. പാനൂർ സി.ഐ. കെ. സന്തോഷ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ മാനേജർ പി.പി.എ. സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി കേഡറ്റുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ