Zygo-Ad

ശാസ്ത്രമേളയിലെ തിളക്കമാർന്ന നേട്ടം; രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങൾക്ക് ആദരം

 


സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ടാം തവണയും മികച്ച ശാസ്ത്ര വിദ്യാലയം എന്ന നേട്ടം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്, പ്രവൃത്തിപരിചയ മേളയിൽ സ്ട്രോബോർഡ് ആൻഡ് കാർഡ്ബോർഡ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും നേടിയാണ് വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായത്.

ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ എൻ.സി.ഇ.ആർ.ടി. സയൻസ് സെമിനാർ, ഇലക്ട്രോണിക്സ്, പ്രവൃത്തിപരിചയ മേളയിൽ ബുക്ക് ബൈൻഡിംഗ്, ഡോൾ മേക്കിംഗ്, എംബ്രോയ്ഡറി, സാമൂഹ്യശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് എന്നിവയിലും ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ ഐ.ഒ.ടി. വിഭാഗത്തിലും വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി.

ഗണിതശാസ്ത്ര വിഭാഗം അധ്യാപകൻ മഹേഷ് കുമാർ ടി ടീച്ചിംഗ് എയ്ഡ് വിഭാഗത്തിലും, ശാസ്ത്ര അധ്യാപകൻ പ്രഫുൽ പ്രദീപ് ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിലും, ഹയർ സെക്കൻഡറി ബോട്ടണി അധ്യാപകൻ ഡോ. ദിലീപ് ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിലും എ ഗ്രേഡ് നേടി.

വിജയികളുടെ നേട്ടം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ പ്രിൻസിപ്പൽ കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ജി.വി. രാകേഷ് അധ്യക്ഷനായി. സ്കൂൾ മാനേജർ സുനിൽകുമാർ, പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ, പി.ടി.എ., മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് നന്ദി അർപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ