പാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ എൻട്രി രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. നഗരസഭാ പരിധിയിലെ മത്സരാർത്ഥികൾക്ക് keralotsavam.com എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
നവംബർ 11 ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന സമയം. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള മുഴുവൻ ആളുകളും നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് പാനൂർ നഗരസഭാ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടാവുന്നതാണ്.
