Zygo-Ad

ചെറുവാഞ്ചേരിയിൽ ഇന്ന് ഹർത്താൽ; രാവിലെ 8 മുതൽ രാത്രി 8 വരെ


ചെറുവാഞ്ചേരി (കണ്ണൂർ): കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെറുവാഞ്ചേരിയിൽ ഇന്ന് (നവംബർ 27) ഹർത്താൽ ആചരിക്കുന്നു. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് ഹർത്താൽ.

ഹർത്താലിന്റെ ഭാഗമായി പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതത്തെയും ഹർത്താൽ ബാധിച്ചിട്ടുണ്ട്. അതേസമയം, ആശുപത്രി, പാൽ, പത്രം, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ