Zygo-Ad

വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ ഉപജില്ലാ സർഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു


മൊകേരി (കണ്ണൂർ): വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ ഉപജില്ലാ സർഗ്ഗോത്സവം മൊകേരി ഈസ്റ്റ് യു.പി. സ്കൂളിൽ വെച്ച് നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ നിർവ്വഹിച്ചു.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളും സാഹിത്യ-കലാ അഭിരുചികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർഗ്ഗോത്സവം സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സർഗ്ഗോത്സവത്തിൽ മാറ്റുരച്ചു.



വളരെ പുതിയ വളരെ പഴയ