Zygo-Ad

ദേശീയ ജാംബൂരിയിൽ പങ്കെടുക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി

 


പെരിങ്ങത്തൂർ: ഡിസംബർ 1 മുതൽ 5 വരെ ത്രിപുരയിൽ നടക്കുന്ന ദേശീയ ജാംബൂരിയിൽ പങ്കെടുക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾക്ക് പെരിങ്ങത്തൂർ എൻ.എ.എം ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. എൻ.എ.എം യൂണിറ്റിലെ ശിവനന്ദിക, പി.കെ. മുഹമ്മദ്, സജ ഫാത്തിമ, ഹാനി നജ്‌വാൻ എന്നിവരാണ് ദേശീയ ജാംബൂരിയിൽ പങ്കെടുക്കുന്നത്. ഇവർ ബുധനാഴ്ച അഗർത്തലയിലേക്ക് യാത്ര തിരിക്കും.

സ്കൂൾ പ്രധാനാധ്യാപകൻ വി.കെ. അബ്ദുൽ നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ലീഡർ പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹാരിസ്, എസ്.ആർ.ജി കൺവീനർ എ.പി. റഷീദ്, പി.കെ. നൗഷാദ്, ഷൗക്കത്ത് അടുവാട്ടിൽ, ഇ.കെ. ജലീൽ, വി.പി. രജില, പി. ഫൈസുന്നിസ, റസ്മിന, ഫാരിസ് നജം, കെ. ദിൽഷാൻ, പി. ഷബിന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ