പാനൂർ: പാനൂർ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് പാനൂർ യു.പി. സ്കൂളിൽ വർണ്ണാഭമായ തുടക്കം. നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
വിദ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചികളും സർഗ്ഗാത്മകതയും വളർത്തുന്ന വിവിധ പ്രദർശനങ്ങളും മത്സരങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അധ്യാപകരും സംഘാടകസമിതി ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
