Zygo-Ad

'മിസ' നാടകം ഇന്ന് പാനൂരിൽ: സുമംഗലി ഓഡിറ്റോറിയത്തിലേക്ക് മാറ്റി


പാനൂർ: സോഷ്യലിസ്റ്റ് ധീര രക്തസാക്ഷി സ്നേഹലതാറെഡ്ഡിയുടെയും അടിയന്തിരാവസ്ഥയുടെയും ഭീകര ദൃശ്യങ്ങൾ ആവിഷ്കരിക്കുന്ന 'മിസ' നാടകം ഇന്ന് (വെള്ളി) വൈകുന്നേരം 7 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ ആണ് നാടകം വേദിയിലെത്തിക്കുന്നത്.

സോഷ്യലിസ്റ്റ് ഫോറം പാനൂരിന്റെ ആഭിമുഖ്യത്തിൽ പാനൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് സുമംഗലി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്.

നാടകത്തിന് മുന്നോടിയായി വൈകുന്നേരം 6 മണിക്ക് 'വിലങ്ങുവെക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യവും വർത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തിൽ അഡ്വ. വിനോദ് പയ്യടയുടെ പ്രഭാഷണവും ഉണ്ടായിരിക്കും.



വളരെ പുതിയ വളരെ പഴയ