Zygo-Ad

രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റും പികെ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയായിരുന്നു ക്യാമ്പ് നടന്നത്.

​ചടങ്ങിൽ ജെ.ആർ.സി യൂണിറ്റ് പ്രസിഡന്റ് അമന്ന രഞ്ജിത്ത് സ്വാഗതം ആശംസിച്ചു. രാമവിലാസം എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എൻ. സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനൂപ് എൻ നിർവഹിച്ചു. ഡോ. സജിനി നേത്രദാന സന്ദേശം നൽകി ബോധവൽക്കരണ ക്ലാസ് നയിച്ചു.

​വാർഡ് മെമ്പർ ജനീബ, സ്കൂൾ മാനേജർ കെ പ്രസീത് കുമാർ, ജെ.ആർ.സി കൗൺസിലർ എം പി മൃദുൽ ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെ.ആർ.സി യൂണിറ്റ് സെക്രട്ടറി സെയ്ഫ മെഹ് വിഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിദഗ്ദ്ധ നേത്രപരിശോധനയും നടന്നു.

വളരെ പുതിയ വളരെ പഴയ