പാനൂർ: പ്രമുഖ നേത്ര ചികിത്സാ കേന്ദ്രമായ പി.കെ. മലബാർ ഐ കെയറിന്റെ പുതിയ ലോയലിറ്റി കാർഡ് പുറത്തിറക്കി. പാനൂർ വെസ്റ്റ് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എ കാർഡിന്റെ ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച നേട്ടങ്ങളും പ്രത്യേക ആനുകൂല്യങ്ങളും കണ്ണിന്റെ ആരോഗ്യ പരിചരണ സേവനങ്ങളിൽ കൂടുതൽ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോയലിറ്റി കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.
മാനേജിംഗ് ഡയറക്ടർ നാനാറത് അലിയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങിൽ സ്ഥാപനത്തിലെ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
