പാനൂർ: ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലാ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ 'മാർഗദർശി വന്ദനം 2026' സംഘടിപ്പിച്ചു. പാനൂർ വെസ്റ്റ് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ പൊതുപ്രവർത്തകൻ പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
സമൂഹത്തിന്റെ വളർച്ചയിലും വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ശേഷി വളർത്തുന്നതിലും അധ്യാപകർ വഹിക്കുന്ന പങ്ക് നിഷേധ്യമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ഉപജില്ലയിലെ അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വയോധികരായ അധ്യാപകരെയും വിശിഷ്ട സേവനം അനുഷ്ഠിച്ച പ്രധമാധ്യാപകരെയും ആദരിച്ചു. അക്കാദമിക് കൗൺസിൽ ഭാരവാഹികളും അധ്യാപക സംഘടനാ പ്രതിനിധികളും പരിപാടിയിൽ സംസാരിച്ചു.
