ചൊക്ലി : ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ചമ്പാട് റെയിഞ്ച് തലത്തിൽ നടന്ന സന്ദേശ യാത്ര ചൊക്ലിയിൽ വെച്ച് സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ ചമ്പാട് റെയിഞ്ച് പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. പി.റഫീഖ് അധ്യക്ഷത വഹിച്ചു.ഷംസീർ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
സന്ദേശ യാത്രക്യാപ്റ്റൻ ശരീഫ് ബാഖവി, കെ.ഖാലിദ് മാസ്റ്റർ, റഹീം ചമ്പാട്, ജലാലുദ്ദീൻ ദാരിമി,ഉസ്മാൻ മൗലവി ചൊക്ലി,അബ്ദുൽ ഹഖീം ഫൈസി,ഷംസുദ്ദീൻ ഗ്രാമത്തി, സി.പി.ബഷീർ, ഡോ.എം.മുഹമ്മദ് പ്രസംഗിച്ചു. റെയിഞ്ചിൻ്റെ പരിധിയിലുള്ള 15 കേന്ദ്രങ്ങളിലെ സ്വീകരണങ്ങർക്ക് ശേഷം സന്ദേശ യാത്ര മീത്തലെ ചമ്പാട് സമാപിച്ചു. സമാപന സമ്മേളനം ജുനൈദ് സഅദി ഉദ്ഘാടനം ചെയ്തു.ടി.കെ.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.ഇ.അഷറഫ് ,
ത്വാഹ സൈനി,ശിഹാബുദ്ദീൻ അശ്റഫി, ശറഫുദ്ദീൻ സഖാഫി,മുസ്തഫ ഫൈസി,അശ്റഫ് ഉസ്താദ് ,സ്വാദിഖ് അലി ഉസ്താദ് ,താജുദ്ദീൻ നിസാമി പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ മുബഷിർ അഹമ്മദ് ,ഷജീർ വെള്ളാച്ചേരി,ബഷീർ ഉസ്താദ്
സി.കെലത്തീഫ് മാസ്റ്റർ, സുലൈമാൻ ഉസ്താദ്, സലാം ഉസ്താദ് ,നാസർ കോട്ടയിൽ, ഹംസ പാറാട്ട്, മുഹമ്മദ് ഉസ്താദ് ,എം എം .ഖാലിദ്,റഫ്നാസ് താര, എന്നിവർ പ്രസംഗിച്ചു.
