Zygo-Ad

കൊളവല്ലൂരിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ടൗണുകളിൽ വേണ്ട; ഇന്ന് 5 മണിവരെ വാർഡ് തലത്തിൽ മാത്രം പ്രചാരണം

 


കൊളവല്ലൂർ: കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നത്തെ (തിങ്കളാഴ്ച) കൊട്ടിക്കലാശം വൈകീട്ട് 5 മണിക്ക് അവസാനിപ്പിക്കണമെന്നും, വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ മാത്രമേ പാടുള്ളൂ എന്നും അധികൃതർ അറിയിച്ചു.

ടൗണുകൾ കേന്ദ്രീകരിച്ചുള്ള വലിയ കൊട്ടിക്കലാശങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ക്രമസമാധാന നില ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

പോലീസ് ഇൻസ്പെക്ടർ സി. സാജുവാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




വളരെ പുതിയ വളരെ പഴയ