മയ്യില്‍: മയ്യില്‍ ഗ്രാമപഞ്ചയത്ത് പരിധിയിലെ പൊയ്യൂരില്‍ ആളൊഴിഞ്ഞ ചെരിഞ്ഞ താഴ്ന്ന പ്രദേശത്ത് വലിയ തോതില്‍ ക്വാണ്ടം പാക്കറ്റുകള്‍ തള്ളിയതിന് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന സ്നേഹതീരം എന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.
മുൻപ് സമാന രീതിയില്‍ വലിയ തോതില്‍ കോണ്ടം പാക്കറ്റുകള്‍ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വെള്ളിയാംപ്പറമ്പ് എന്ന സ്ഥലത്ത് തള്ളിയതിന് സ്നേഹതീരം എന്ന സംഘടനയ്ക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തിയിരുന്നു.
