പാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA) പാനൂർ സബ് ട്രഷറി മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണ്ണയും നടത്തി. ക്ഷാമാശ്വാസവും കടിശ്ശികയും അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ വേഗത്തിൽ നടപ്പാക്കുക, മെഡിസപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു സമരം.
സംസ്ഥാന കമ്മിറ്റിയംഗം വിജയൻ ഉച്ചുമ്മൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റിയംഗം ഗീത കൊമ്മേരി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കൗൺസിലർ എ. രവീന്ദ്രൻ, ജില്ലാ കൗൺസിലർ സി. പുരുഷു, നിയോജകമണ്ഡലം വനിതാ സെക്രട്ടറി വി.വി. ഗിരിജകുമാരി, മണ്ഡലം പ്രതിനിധികൾ കെ. ഭാസ്കരൻ, കെ.എ. അശോകൻ, വി.പി. കുമാരൻ, കെ. സുനിൽ കുമാർ, പി.ടി. രത്നാകരൻ എന്നിവർ ആശംസകൾ നേർന്നു.
വി.പി. സുകുമാരൻ സ്വാഗതം പറഞ്ഞു. മാധവൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
