Zygo-Ad

പാനൂർ നഗരസഭ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു


പാനൂർ : പാനൂർ നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം അധ്യക്ഷനായി. ഉപാധ്യക്ഷ റുക്സാന ഇഖ്ബാൽ, ടി.കെ. ഹനീഫ്, ഉമൈസ തിരുവമ്പാടി, പി.കെ. ബ്രാഹിം ഹാജി, എ.എം. രാജേഷ്, വി. നാസർ, എൻ.എ. കരീം, എം. രത്നാകരൻ, പി.പി.എ. സലാം, പി.കെ. ഷാഹുൽ ഹമീദ്, വി. സുരേന്ദ്രൻ, ടി.ടി. രാജൻ, കെ. സുരേന്ദ്രൻ, അഷ്റഫ് പൂക്കോം, ശശി നടുവിലക്കണ്ടി എന്നിവർ സംസാരിച്ചു. പാനൂർ പോലീസ് കോട്ടേഴ്സിന് സമീപമാണ് ആസ്ഥാനമന്ദിരം പണിയുക. 16,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അഞ്ച് നിലകളുണ്ടാകും. 6,87,25,000 രൂപയാണ് അടങ്കൽ. കോഴിക്കോട് അർബൻ ഗ്രേവാട്ടർ സൊലൂഷൻസാണ് ഡിപിആർ തയ്യാറാക്കിയത്.

വളരെ പുതിയ വളരെ പഴയ