പാനൂർ :- പാനൂർ നഗരസഭയിൽ ഭരണ സ്വധീനം ഉപയോഗിച്ച് ഇടത് മുന്നണി നടത്തിയ അശാസ്ത്രീയ വർഡ് വിഭജനത്തിനെതിരെയും വോട്ടർ പട്ടിക അട്ടിമറിക്കും നഗരസഭക്കെതിരെ നടത്തുന്ന വ്യാജ ആരോപണങ്ങൾക്കും ഉപരോധങ്ങൾക്കു മെതിരെ യു ഡി എഫ് പാനൂർ നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പാനൂർ ബസ്സ്
സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധയോഗo കെ പി സി സി മെമ്പർ വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുസ് ലിം ലീഗ് നഗരസഭാ പ്രസിഡൻ്റ് ബഷീർ ആവോലം അധ്യക്ഷനായി.
മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്,ഡി സി സി സെക്രട്ടറിമാരായ സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി, നഗരസഭാ ചെയർമാൻ കെ പി ഹാഷിം, മുൻ ചെയർമാൻ വി നാസർ മാസ്റ്റർ, ഡോ എൻ എ മുഹമ്മദ് റഫീഖ്, ടി ടി രാജൻ മാസ്റ്റർ, കെ രമേശൻ മാസ്റ്റർ സംസാരിച്ചു.
പാനൂർ നഗരസഭാ ഓഫിസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്.എം എൻ രാജേഷ് മാസ്റ്റർ, ടി മഹറൂഫ്, എം സി അൻവർ, കെ പി രാമചന്ദ്രൻ മാസ്റ്റർ, നൗഷാദ് അണിയാരം,
ടി കെ ഹനീഫ്, എൻ എ കരീം, ഉമൈസതിരുവമ്പാടി, വി ഫൈസൽ മാസ്റ്റർ, വി പി അബൂബക്കർ ഹാജി, ടി കെ ഹാരിസ്, കെ അൻസാർ,
നൗഷത്ത് കൂടത്തിൽ, കെ വി റംല ടീച്ചർ, വി പി ഹഫ്സത്ത്, ടി എച്ച് നാരായണൻ നേതൃത്വം നൽകി.പ്രകടനം ബസ്സ് സ്റ്റാൻഡിൽ അവസാനിച്ചു