Zygo-Ad

“ജനസേവനം തടസ്സപ്പെടുത്തുന്ന സി.പി.എം സമരത്തിൽ നിന്ന് പിൻമാറണം”:പാനൂർ ചെയർമാൻ

പാനൂർ: വോട്ടർ പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് പാനൂർ നഗരസഭ ഓഫിസിന് മുന്നിൽ സി.പി.എം നടത്തുന്ന സമരത്തെ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം കടുത്ത ഭാഷയിൽ വിമർശിച്ചു. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉപരോധവും സമരവും ജനവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ അധികാരം ദുരുപയോഗം ചെയ്ത് വാർഡുകൾ അശാസ്ത്രീയമായി വിഭജിച്ചത് സി.പി.എം തന്നെയാണെന്നും, നഗരസഭയിൽ വിജയസാധ്യത കുറഞ്ഞുവെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് അവർ ഇത്തരമൊരു സമരം ആരംഭിച്ചതെന്നും ഹാഷിം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

“സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ സമരത്തിൽ നിന്ന് സി.പി.എം അടക്കമുള്ള ഇടത് പക്ഷ പാർട്ടികൾ ഉടൻ പിൻമാറണമെന്ന് പാനൂർ നഗരസഭ  ചെയർമാൻ  കെ.പി. ഹാഷിം

 ആവശ്യപ്പെട്ടു

വളരെ പുതിയ വളരെ പഴയ