ചമ്പാട് ∶ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ അരയാക്കൂലിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ചേർന്ന് നട്ട ആൽമരം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ദിനംപ്രതി അവർ കൂട്ടായ്മയായി പരിപാലിച്ച് വളർത്തിയിരുന്ന മരമാണ് ലക്ഷ്യമാക്കി നശിപ്പിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവം അപലപനീയമാണെന്നും പരിസ്ഥിതി വിരുദ്ധ പ്രവർത്തകരെ തിരിച്ചറിയുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും വേണമെന്നും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ അരയാക്കൂൽ ഡിവിഷൻ പ്രസിഡന്റ് കലേഷ് ആവശ്യപ്പെട്ടു.