പാനൂർ: യുഡിഎഫ് വോട്ട് കൊള്ളയ്ക്കും പാനൂർ നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു പണം വാങ്ങി ഡി ലിമിറ്റേഷൻ കമ്മിറ്റിയുടെ വാർഡ് വിഭജന പട്ടിക അട്ടിമറിച്ച് യുഡിഎഫിന് അനുകൂലമാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പാനൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല മുൻസിപ്പൽ ഉപരോധ സമരം തുടങ്ങി.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് നേതാക്കളായ വി പി പ്രേമകൃഷ്ണൻ, കെ കെ ബാലൻ, പി.ദിനേശൻ, ഇ. മുഹമ്മദ്, രാമചന്ദ്രൻ, ജോസ്ന കൗൺസിലർമാരായ -എംടി കെ ബാബു, കെ.കെ സുധീർകുമാർ തുടങ്ങിയവർ സംസാരിച്ചു.