
തൃപ്രങ്ങോട്ടൂർ :തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജൈവ-അജൈവ മാലിന്യങ്ങൾ പൊതു സ്ഥലത്ത് കൂട്ടിയിട്ടതിന് തെണ്ടപ്പറമ്പിലെ ഷൈനീസ് കിച്ചനും, പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിന് കടവത്തൂർ പി.കെ എം ഹയർ സെക്കണ്ടറി സ്കൂളിനും പിഴ ചുമത്തി. സ്കൂൾ പരിസരത്ത് സിമൻ്റ്കട്ട കൊണ്ടുള്ള നിർമ്മിതിയിൽ പ്ളാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ജൈവ മാലിന്യങ്ങളുമായി ചേർത്ത് കൂട്ടിയിട്ട് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തി. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനായി നിർമ്മിച്ച സംവിധാനം അടിയന്തരമായി പൊളിച്ചു മാറ്റാനും ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. ഷൈനീസ് കിച്ചന് ആയിരം രൂപയും പി കെ എം എച്ച് എസ് കടവത്തൂരിന്ന് 5000 രൂപയും പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ് സ്ക്വാഡ് ലീഡർ ബിനീഷ് കെ.കെ, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, പ്രവീൺ പി.എസ് ബിജീഷ് എൻ എന്നിവ പങ്കെടുത്തു
