Zygo-Ad

കൈവേലിക്കൽ എകരത്ത് തറവാട് കുടുംബ സംഗമം നടന്നു. 'തിരികെ തറവാട്ടിൽ' എന്ന പേരിൽ നടന്ന കുടുംബ സംഗമത്തിൽ വ്യത്യസ്ത തലമുറയിൽ പെട്ട 200 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു.


കൈവേലിക്കൽ എകരത്ത് തറവാട് കുടുംബ സംഗമം നടന്നു. തിരികെ തറവാട്ടിൽ എന്ന പേരിൽ നടന്ന കുടുംബ സംഗമത്തിൽ വ്യത്യസ്ത തലമുറയിൽ പെട്ട 200 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു.

 എകരത്ത് കുഞ്ഞിക്കണ്ണൻ കല്യാണി ദമ്പതിമാരുടെ 11 മക്കളും അവരുടെ മക്കളും മരുമക്കളും പേരമക്കളും ചേർന്നുതായിരുന്നു കുടുംബ സംഗമം. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം പരേതനായ കൃഷ്ണന്റെ ഭാര്യ മൊകേരി താമസിക്കുന്ന ഇ. ജാനു  കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

 മുതിർന്ന അംഗങ്ങളായ എകരത്ത് അനന്തൻ വൈദ്യർ, കെ എസ് ഇ ബി റിട്ടേർഡ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി ശശിധരൻ എറണാകുളത്ത് ബിസിനസ് ചെയ്യുന്ന വി.പി  ചന്ദ്രൻ കൊട്ടിയൂരിൽ കച്ചവടം ചെയ്യുന്ന ഇ. ഹരിദാസ്, പരേതയായ ഏകരത് നന്ദിനി ടീച്ചറുടെ ഭർത്താവ് തിരുവങ്ങാട് ഗേൾസ് ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത എം. കുഞ്ഞിരാമൻ മാസ്റ്റർ, പരേതനായ ഇ പി പത്മനാഭന്റെ ഭാര്യ നാരായണി,  പരേതനായ പടിയന്റവിടെ ബാലൻ മാസ്റ്ററുടെ ഭാര്യ ലീലാവതി, പി കെ എം കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ റിട്ടയർ ചെയ്ത ഇന്ദിര ടീച്ചർ,  പരേതനായ വാഴയിൽ പീടികയിൽ രാഘവൻ മാസ്റ്ററുടെ ഭാര്യ കൗസല്യ, പരേതനായ ഇ പി ഗോപാലൻ എന്നവരുടെ ഭാര്യ സരോജിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 കുടുംബാംഗങ്ങളായ എറണാകുളം ശ്രീ അയ്യപ്പൻ കോവിൽ ദേവസ്വം മാനേജർ ആയി തെരഞ്ഞെടുക്കപ്പെട്ട ഇ.രാജീവൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2024ലെ വീശിഷ്ട സേവനത്തിനുള്ള പ്രിസൺ സർവീസ് മെഡലിന് അർഹയായ എൽഐസി ഏജന്റ് ബാല ഭാസ്കരന്റെ ഭാര്യ സ്മിത പി, ഒയിസ്ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ, പഠനോപകരണം നിർമ്മാണ മത്സരത്തിൽ സംസ്ഥാന അവാർഡ് നേടിയ പാനൂർ യുപി സ്കൂൾ അധ്യാപകൻ രൂപേഷ് വി. എൻ ഉന്നത വിജയികളായ കുടുംബത്തിലെ മറ്റു കുട്ടികൾ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

 വിദേശത്ത് താമസിക്കുന്ന പേരമക്കൾ ഓൺലൈൻ ആശംസകൾ നേർന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ