26 വർഷത്തെ കാത്തിരിപ്പിന് ശേഷം പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ ചെറുപുല്ലൂക്കര എസ്.എൻ. മഠം അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് .25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ. എ നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ വി.നാസർ അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ കെ . ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി ,എം.പി.കെ. അയൂബ്, ആവോലം ബഷീർ, മുൻ പെരിങ്ങളം പഞ്ചായത്ത് പ്രസിഡൻ്റ് ഇ.എ.നാസർ, സി.ഡി.പി.ഒ. ആശാലത ,കെ .ടി.അജയകുമാർ, പി .മുരളീധരൻ, ടി.വി. രതീഷ്, ഫൈസൽ പാലോറത്ത് ,കെ.ഷാജി ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.