Zygo-Ad

'സഹനത്തിൻ്റ കനൽപ്പൂക്കൾ : പുതുക്കുടി പുഷ്പൻ അനുസ്മരണം നടത്തി

 


ചൊക്ലി : കൂത്ത്പറമ്പ്  സമരത്തിൽ പങ്കെടുത്ത്  മൂന്ന് പതിറ്റാണ്ട് കാലം  തൻ്റെ സഹന ജീവിതം ലോകചരിത്രത്തിൽ അടയാളപ്പെടുത്തിയ രക്തസാക്ഷികളുടെ അമര പുഷ്പം സഖാവ് പുതുക്കുടി പുഷ്പൻ്റെ ജന്മഗ്രാമമായമേനപ്രത്തേക്ക്  കേരളമാകെ ഒഴുകി എത്തുകയായിരുന്നു  മേനപ്രം കൂത്ത്പറമ്പ് രക്തസാക്ഷി സ്മാരക  വായനശാല & ഗ്രന്ഥാലയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ 'സഹനത്തിൻ്റ കനൽപ്പൂക്കൾ' എന്ന കൂത്ത്പറമ്പ്  അനുസ്മരണ പരിപാടിയിൽ കേരളമാകെയുളള യുവജന നേതാക്കളും  പുഷ്പൻ്റെ സുഹൃത്തുക്ളും പങ്കെടുത്തു.

രസ്ന കെ. ടി.യുടെ അദ്ധ്യക്ഷതയിൽ സീന ബ്രിട്ടോ സഹനത്തിന്റ കനൽപ്പുക്കൾ സഖാവ് പുഷ്പൻ അനുസ്മരണം  ഉദ്ഘാടനം ചെയ്തു.കേരളനിയമസഭ സ്പീക്കർ എ. എൻ ഷംസീർ  ബിനിഷ് കോടിയേരി  ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കളായ  വി.കെ. സനോജ് ,  വി . വസീഫ്, ഷാജർ  മുഹമ്മദ് അഫ്സൽ,  സരിൻ ശശി, ദിലീപ്,  കിരൺ കരുണാകരൻ  എൻ.കെ. റൂബിൻ  പി. ഹരിന്ദ്രൻ, കാരായി  രാജൻ, കെ.കെ. പവിത്രൻ മാസ്റ്റർ, കെ.ഇ. കുഞ്ഞബ്ദുള്ള 'പി.എസ് സജ്ജി വ് , വൈഷ്ണവ് , വി.കെര രാകേഷ് ' വി.ഉദയൻ മാസ്റ്റർ', എ.പി. നവാസ്.  പ്രഷീബ് എന്നിവരും  പുഷ്പൻ്റെ ജീവചരിത്രം  തയ്യാറാക്കുന്ന ഭാനുപ്രകാശ് , കെ. കെ. നിഷപി.എം. അതിര, മഞ്ജുഷ തിരുവനന്തപുരം, എ. പ്രദീപൻ , നിലാവ്, എ.കെ രമ്യ , വിജേഷ് ഗ്രാന്മ  എന്നിവർ  അനുഭവങ്ങൾപങ്കുവെച്ചു. പ്രമുഖ  നാടൻ പാട്ട് കലാകാരൻകുട്ടാപ്പി കതിരൂരും സഘവും സവ്യസാചിയും നാടൻ പാട്ട് അവതരിപ്പിച്ച്  സൗഹൃദം പുതുക്കി.

പനൂർ എരിയ സമ്മേളനത്തിൽ പങ്കെടുക്കുന്ന  മുഴുവൻ പ്രതിനിധികൾക്കും മേനപ്രം ലോക്കൽകമ്മിറ്റി നൽകുന്ന പുഷ്പന്റെ ഫോട്ടോ ആലേഖനം ചെയ്ത ഉപഹാരം  ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ജയേഷ്, സഘാടക  സമിതി ചെയർമാൻകെ.കെ. പവിത്രൻ മാസ്റ്റർക്ക് കൈമാറി.

കോഴിക്കോട് ഹോസ്പിറ്റലിൽ പുഷ്പനെ വർഷങ്ങളോളം സംരക്ഷണം  നൽകിയ ഡി.വൈ.എഫ്ഐ.പ്രവർത്തകരും  പുഷ്പൻ്റെ കുടുബാഗങ്ങളും പങ്കെടുത്തു.  രസ്ന കെ.ടി. കെ അദ്ധ്യക്ഷതവഹിച്ചു  സഞ്ജയ്. കെ. കെ. സ്വാഗതവും, ടി.ദിനരാജ്  നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ