Zygo-Ad

സംസ്ഥാന പാതയിൽ കുടിവെള്ള പൈപ്പ്പൊട്ടി ശുദ്ധജലം പാഴാക്കപ്പെടുമ്പോൾ അധികൃതർ മൗനം പാലിക്കുന്നു

 


പാനൂർ: പാനൂർ കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മുത്താറിപ്പീടികയിലും മാക്കൂൽ പീടികയിലും കുടിവെള്ള പൈപ്പ്പൊട്ടി ശുദ്ധജലം പാഴാക്കുന്നു. ഒരാഴ്ചക്കാലമായി പൈപ്പ് പൊട്ടിയിട്ട് ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുമ്പോഴും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.

പാനൂർ കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റോപിന് സമീപവും മുത്താറിപ്പിടിക ലക്ഷംവീടിനു സമീപത്തുമാണ് പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് ശുദ്ധജലം ദിനം പ്രതി റോഡിലൂടെയും ഓവുചാലിലൂടെ ഒഴുകിപ്പോകുന്നത്.

മുത്താറിപ്പീടിക ലക്ഷംവീടിന് സമീപം മുതൽ മാക്കൂൽപീടിക മദ്രസയ്ക്ക് സമീപം വരെ മീറ്ററുകൾ ദൂരം ഒഴുകി സമീപത്തെ ഓവുചാലിൽ ചെന്ന് പാഴാകുകയാണ്. ലിറ്റർ കണക്കിന് ശുദ്ധജലം മൊകേരി ഗ്രാമ പഞ്ചായത്ത് അധികൃതർ വാട്ടർ അതോററ്റിയുമായി ബന്ധപ്പെട്ടപ്പോൾ പി.ഡബ്യു.ഡി റോഡ് ആയതിനാൽ അധികൃതർക്ക് കത്ത് അയച്ചിട്ടുണെന്നും മറുപടി ലഭിച്ചാൽ മാത്രമെ പണി തുടങ്ങാൻ സാധിക്കുമെന്നാണ് മറുപടി ലഭിച്ചത്. 

എന്നാൽ ദിവസങ്ങളായി ശുദ്ധജലം പാഴാകുമ്പോഴും സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ജല അതോററ്റി അധികൃതർ.

വളരെ പുതിയ വളരെ പഴയ