പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉപ്പെടുത്തി ചെയ്യുന്ന വേറിട്ടൊരു പദ്ധതിയായ ഉജ്ജ്വല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വനിതാ സാഹിതി ജില്ലാ സെക്രട്ടറി ബീന ഇ ഡി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റംല ടി ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ പി ശശിധരൻ, പ്രസീത എൻ, സെക്രട്ടറി തോമസ് ഇ ഡി എന്നിവർ സംസാരിച്ചു.
വനിതകളുടെ കലാ കായിക സാംസ്കാരിക അഭിരുചികൾ തട്ടിയുണർത്തി പൊതുവേദികളിൽ പ്രകടമാക്കി സ്ത്രീകളെ സമൂഹത്തിന്റെ പിന്നമ്പുറങ്ങളിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വനിതകൾക്കായി കഥ, കവിത രചന, ഷട്ടിൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ബാബു മണപ്പാട്ടി, സന്തോഷ് മമ്മാലി,ഹഷിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കബഡി, കമ്പവലി, ചെസ്സ്, മറ്റ് കലാ സാംസ്‌കാരിക പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും.സി ഡി പി ഒ ആശാലത പി വി സ്വാഗതം പറഞ്ഞു.ഗിരാജ് നന്ദി പറഞ്ഞു.