Zygo-Ad

കുന്നോത്ത്പറമ്പ് പഞ്ചായത്ത് സി.ഡി.എസ് അക്കൗണ്ടൻറ് ജിൻസി വി പി ക്ക് യാത്രയയപ്പ് നൽകി.

പാനൂർ : 12 വർഷത്തെ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടൻറ് സേവനത്തിനുശേഷം കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജിൻസി വി.പിക്ക് പഞ്ചായത്ത് ഭരണസമിതിയും, കുന്നോത്ത് പറമ്പ് പഞ്ചായത്ത് സിഡിഎസും, ജീവനക്കാരും ഔദ്യോഗിക യാത്രയയപ്പ് നൽകി. സിഡിഎസ് ചെയർപേഴ്സൺ ശ്രീജിനയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത കെ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു,

ഭരണസമിതിക്കും ജീവനക്കാർക്കും വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത കെ ,സിഡിഎസിന് വേണ്ടി അസിസ്റ്റൻറ് സെക്രട്ടറി സാഗർ, പഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ ശ്രീജ,സി.ഡി.എസ് മെമ്പർമാർ എം.ഇ.സിമാർ എന്നിവർ ഉപഹാരം നൽകി
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രദീപ്. എസ്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ. പി,മെമ്പർമാരായ ഫൈസൽ കണ്ണങ്കോട്, ബീന, ഹെഡ് ക്ലർക്ക് സയ്യിദ്, വൈസ് ചെയർപേഴ്സൺ ബിനിഷ, മുൻ ചെയർപേഴ്സൺ ശ്രീജ,സിഡിഎസ് മെമ്പർ ഷീജ,
സിഡിഎസ് മെമ്പർ സരോജിനി, എം.ഇ.സി മാരായ സിന്ധു, സജിന,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,

ജിൻസി വി പിമറുപടി പ്രഭാഷണം നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത, മെമ്പർമാരായ അദ്വൈത ആർ വി, ജിഷ കെ, സി. ഡി. എസ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. പാറാട് സ്വദേശിയായ ജിൻസിയുടെ സേവനം ഏറെ മികച്ചത് ആയിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു, പുതുതായി അക്കൗണ്ടന്റായി പാനൂർ മുനിസിപ്പാലിറ്റിയിൽ നിന്നും സ്ഥലം മാറി എത്തിയ ജീന ചാർജ് എടുത്തു, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലേക്കാണ് ജിൻസി 12 വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറിയത്.അസിസ്റ്റൻറ് സെക്രട്ടറി സാഗർ സ്വാഗതം പറഞ്ഞു. യോഗത്തിൽ സിഡിഎസ് മെമ്പർ പ്രജിഷ നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ