പാനൂർ:തെക്കെപാനൂർ വയൽ ഭാഗത്തെ ബി ജെ പി പ്രവർത്തകനായ
കൃതിയിൽ പൊയിൽ
രജീഷിൻ്റെ വീട്ടിൽ കയറിയാണ് ഒരു സംഘം അക്രമം നടത്തിയത്.രജീഷിനെ മർദ്ധിക്കുന്നത് തടയാൻ ചെന്ന ഭാര്യ
നിത്യ (38) നും അക്രമത്തിൽ പരിക്കേറ്റു. മക്കളായ അനാമിക (11), ആൽവിൻ (10) എന്നിവരെയും മർദ്ധിച്ചതായി പരാതിയുണ്ട്.
രജീഷിന് തലയ്ക്കും കൈക്കുമാണ്
പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് ബോർഡ് നശിപ്പിച്ചതായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു പിന്നിൽ. സിപിഎം പ്രവർത്തകരായ തെക്കെ പാനൂരിലെ ശ്രീജേഷ്, ആദർശ് , അബരിഷ്,റെനിഷ്
എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന്
പരാതിയിൽ പറയുന്നു.