Zygo-Ad

റോഡിനു സ്ഥലം വിട്ട് നൽകിയില്ലെന്ന് ആരോപിച്ച് പൊയിലൂരിൽ വീടിന്റെ മതിൽ തകർത്തു.

പാനൂർ : പൊയിലൂരിൽ റോഡിനു സ്ഥലം വിട്ട് നൽകിയില്ലെന്ന് ആരോപിച്ച് വീടിന്റെ മതിൽ അർധ രാത്രിയിൽ തകർത്തു.പൊയിലൂർ വൈ എം ഹൌസിൽ ജമീലയുടെ വീട്ട് മതിലാണ് തകർത്തത്. സംഭവത്തിൽ സി പി എമ്മുകാരുടെ നേതൃത്വത്തിലുള്ള റോഡ് നിർമ്മാണ കമ്മിറ്റി ഭാരവാഹികളുടെ പേരിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു. രാത്രിയുടെ മറവിലാണ് വീടിൻ്റെ മതിൽ തകർത്തത്.

ജമീലയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് നിലവിൽ 2.5 മീറ്റർ വീതിയുണ്ട് അത് മൂന്ന് മീറ്റർ ആക്കാൻ അരമീറ്റർ സ്ഥലം ഏകപക്ഷീയമായി വിട്ട് കൊടുക്കണമെന്ന് റോഡ് നിർമ്മാണ കമ്മിറ്റിയിലുൾപ്പെട്ട സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നെന്നും അവരാണ് വീടിൻ്റെ മതിൽ തകർത്തതെന്നും വീട്ടുടമസ്ഥർ ആരോപിച്ചു.
നേരത്തെയും വീട്ടിലേക്കുള്ള റോഡ് സിപിഎം പ്രവർത്തകർ കല്ല് വച്ചു തടസപ്പെടുത്തിയിരുന്നത്രെ. മതിൽ തകർത്തതുമായി ബന്ധപ്പെട്ട് കൊളവല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

റോഡ് നിർമ്മാണ കമ്മിറ്റിയിലുൾപ്പെട്ടവർക്കെതിരെ കേസെടുത്തതായി കൊളവല്ലൂർ പൊലീസും വ്യക്തമാക്കി. അതേ സമയം റോഡ് നിർമ്മാണക്കമ്മറ്റിയിൽ എല്ലാ രാഷ്ട്രീയ പ്രതിനിധികളുണ്ടെന്നും, മതിൽ തകർത്തതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്നും സി പി എം നേതൃത്വം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ