Zygo-Ad

പാട്യം ഗ്രാമ പഞ്ചായത്തിൽ യോഗ പരിശീലകരെ നിയമിക്കുന്നു.

പാനൂർ: പാട്യം ഗ്രാമ പഞ്ചായത്ത് യോഗ പരിശീലകരെ നിയമിക്കുന്നു.2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുപി സ്ക്കൂൾ വിദ്യാർത്ഥിനികളെ യോഗ പരിശീലിപ്പിക്കാനാണ് നിയമനം. യോഗയിൽ അംഗീകൃത സർവകലാശാല ബിരുദം, ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത പിജി ഡിപ്ലോമ, എസ് ആർ സി യുടെ ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ തുടങ്ങിയ യോഗ്യത വേണം. അഭിമുഖം 16 ന് രാവിലെ 11ന് പാട്യം പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം.ബന്ധപ്പെടേണ്ട നമ്പർ: 9946273399

വളരെ പുതിയ വളരെ പഴയ