Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ഭാരതീയവിചാരകേന്ദ്രം എല്ലാ വർഷവും നടത്താറുള്ള സംസ്കൃതി പാഠശാല ഈ വർഷം മാഹിയിലെ ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടത്തുന്നു.

മാഹി: ഭാരതീയവിചാരകേന്ദ്രം എല്ലാ വർഷവും നടത്താറുള്ള സംസ്കൃതി പാഠശാല ഈ വർഷം മാഹിയിലെ ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടത്തുന്നു.9,10,+1, +2 പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. മെയ് മാസം 24,25 (വെള്ളി, ശനി ) തീയതികളിൽ നടക്കുന്ന സംസ്കൃതി പാഠശാലയിൽ പരിസ്ഥിതി, യോഗ, വേദഗണിതം, ഭാരതത്തിന്റെ പൗരാണികത, ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവ കൂടാതെ ഇന്ത്യയിലെ നമ്പർവൺ ഐഎഎസ് അക്കാദമി ആയ സങ്കല്പ് ഐ എ എസ് അക്കാദമി കേരള ചാപ്റ്റർ, സിവിൽ സർവീസിന്റെ സാധ്യതകളെക്കുറിച്ച് വിശദമായ ക്ലാസ് നൽകുന്നു.

നൂറു കുട്ടികൾക്ക് മാത്രം പ്രവേശനം നൽകുന്ന ഈ പാഠശാലയിൽ പങ്കുചേരാൻ താല്പര്യമുള്ളവർ മെയ് മാസം 15ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
സിവിൽ സർവീസ് അക്കാദമിയുടെ ക്ലാസ് നടക്കുന്ന ദിവസം രക്ഷിതാക്കൾ കൂടി ക്ലാസിൽ പങ്കെടുക്കുന്നത് നല്ലതാണ്.
ബന്ധപ്പെടാനുള്ള നമ്പർ
9746404979
8086272061
പ്രവേശന ഫീ ഇല്ല. 2 ദിവസവും രാവിലെ വന്നാൽ വൈകുന്നേരം തിരിച്ചുപോകാൻ സാധിക്കുന്ന തരത്തിൽ ആണ് ക്ലാസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..