Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം :മെയ് 21 ന് തുടങ്ങി ജൂണ്‍ 17ന് അവസാനിക്കും.

കണ്ണൂർ : ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 21 ന് തുടങ്ങി ജൂണ്‍ 17ന് അവസാനിക്കും. മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന – ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം – അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് മഹോത്സവകാലത്തെ പ്രധാന ചടങ്ങുകള്‍.

മെയ് 22ന് അര്‍ധരാത്രി ഭണ്ഡാര അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..