Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
നവാഗതർക്ക് വായനയുടെ വസന്തം ഒരുക്കി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി എച്ച്എസ്എസ്.

പാനൂർ:എട്ടാം തരത്തിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് ആനയിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷര ചങ്ങാത്തം എന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടി. കെ ഷാജിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എൻ. സുനിൽകുമാർ, പ്രിൻസിപ്പാൾ കെ.അനിൽകുമാർ പി.ടി.എ പ്രസിഡണ്ട് ജി.വി രാകേശ്, ഒ.പി അനന്തൻ എന്നിവർ സംസാരിച്ചു.
വി.കെ സനൽകുമാർ സ്വാഗതവും പി.
അഭിലാഷ് നന്ദിയും പറഞ്ഞു.

എട്ടാം ക്ലാസിൽ അഡ്മിഷൻ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ നൽകുന്നതാണ് പദ്ധതി. പുതുതായി ചേരുന്നവർ അവധിക്കാലം സർഗാത്മകമായി വായനയ്ക്കായി വിനിയോഗിക്കുകയും സ്കൂൾ തുറന്നാൽ വായനക്കുറിപ്പുകളായി അവതരിപ്പിക്കുകയും ചെയ്യും.മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകും.
മൊബൈൽ ഫോണിന്റെ അതിപ്രസരം മൂലം കുട്ടികൾ വായനയിൽ അകന്നു പോകുന്ന സാഹചര്യത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനും കുട്ടികളിൽ ചിന്താശേഷിയും സർഗ്ഗ ഭാവനയും വികസിപ്പിക്കാനും ആണ് അക്ഷരച്ചങ്ങാത്തം എന്ന പരിപാടി ലക്ഷ്യമിടുന്നതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..